Monday, November 9, 2015

ഓയല്‍ പെയിന്‍റ്











താഴെ  ഉണ്ട്..... 








ഇതാണ്  ഞമ്മ  പറഞ്ഞ  പെയിന്റ് 

Tuesday, March 25, 2014

സ്മാര്‍ട്ട്‌ ഫോണില്‍ ചാര്‍ജില്ലാത്ത/നില്‍ക്കാത്ത പ്രശ്നം എളുപ്പം പരിഹാരം


ഒരുപാട് പേരുടെ വിഷമങ്ങള്‍ക്ക് ഒരു പരിഹാരം കാണാന്‍ കഴിയും എന്ന പ്രതീക്ഷയോടു കൂടി ചാക്കര്‍ ടെക് നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു ഒരു അതി നൂതന പരിപാടി.... 





ലോകത്തിന്‍റെ മുക്കിലും മൂലയിലും ഇപ്പോള്‍ സ്മാര്‍ട്ട്‌ ഫോണ്‍ ഉപയോക്താക്കളാണ് അധികവും. ഒരു ഉറുമ്പിനെ കണ്ടാല്‍, അല്ലെങ്കില്‍ ഒരു ഫുഡ്‌ കണ്ടാല്‍, അല്ലെങ്കില്‍ ഒരു കാര്‍, ബസ്‌ അങ്ങനെ എന്തുമാവട്ടെ അപ്പോ തന്നെ ഫോട്ടോ എടുക്കും. ഇതൊക്കെ ഷെയര്‍ ചെയ്യാന്‍  അനവധി നിരവധി അപ്പ്ലിക്കേഷനുകള്‍ ഡൌണ്‍ലോഡ് ചെയ്തത് മൂലം ഫോണില്‍ ചാര്‍ജ് കുറവായിരിക്കും.




വൈബര്‍ , വാട്സ് ആപ്, വി ചാറ്റ്, ഫെയ്സ്ബുക്ക്, ട്വിട്ടര്‍, ഇന്‍സ്റ്റാ ഗ്രാം, സ്നാപ് ചാറ്റ് എന്നിവയാണ് കൂടുതലും ഉപയോഗിച്ച് വരുന്ന  ആപ്സ്. അത് കൊണ്ട് തന്നെ ഫോണില്‍ ചാര്‍ജ് കുറവായിരിക്കും. അത്യാവശ്യമായി വല്ലവര്‍ക്കും വിളിക്കേണ്ടി വരുമ്പോഴാണ് ചാര്‍ജില്ല എന്ന് മനസ്സിലാവുക.




ഇത്തരം സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ക്ക് വളരെ എളുപ്പത്തില്‍ ഫോണ്‍ ചാര്‍ജ് ചെയ്യാം. അല്ലെങ്കില്‍ ഫോണില്‍ ആവശ്യത്തിനു ചാര്‍ജ് എപ്പോഴും  എങ്ങനെ സൂക്ഷിക്കാം എന്നതിനെ കുറിച്ചാണ് ഞാന്‍ ഇവിടെ പറയുന്നത്. 

ഇതിനാവശ്യം ഒരു ചെറിയ നാണയം മാത്രം. അല്ലെങ്കില്‍ നല്ല നഖം ഉണ്ടെങ്കില്‍ അതും മതി. നിങ്ങളുടെ മൊബൈല്‍ പ്രീ പെയ്ഡ് ആണെങ്കില്‍ ഒരു റീചാര്‍ജ് കൂപ്പണ്‍ വാങ്ങിയതിനു ശേഷം, നഖം കൊണ്ടോ നാണയം കൊണ്ടോ ഉരച്ചു രഹസ്യ കോഡ് എടുത്തിട്ട് റീചാര്‍ജ് ചെയ്യാം. 



മറ്റൊരു ബുദ്ധിപരമായ നീക്കം എന്താണെന്ന് വെച്ചാല്‍ നിങ്ങളുടെ സിം പോസ്റ്റ്‌ പെയ്ഡ് കണക്ഷന്‍ ആക്കി മാറ്റിയും നിങ്ങള്‍ക്ക് ചാര്‍ജ് സംരക്ഷിക്കാം.  

-----------------------------------------------------------------------------------------------------
പ്രത്യേകം ശ്രദ്ധിക്കുക. സ്മാര്‍ട്ട്‌ ഫോണിലെ ബാറ്ററി ബാക്ക് അപ് ആപ് ഡിലീറ്റ് ചെയ്‌താല്‍ ബാറ്ററി കൂടുതല്‍ സമയം ലഭിക്കുന്നതിനു സഹായകരമാവും. ആ ആപ് കൂടി ഓടിക്കാന്‍ ഫോണിനു ഊര്‍ജം എടുക്കേതില്ലല്ലോ.... 


Tuesday, December 3, 2013

മൂന്നേ മൂന്നു...... ഫെയ്സ് ബുക്ക് ഫ്രണ്ട് റിക്വസ്റ്റ് സെന്‍റ് എളുപ്പത്തില്‍ കണ്ടെത്താം...

പണ്ടാരമടങ്ങാന്‍ ... ഫ്രണ്ട് റിക്വസ്റ്റ് അയക്കുന്നത് സുക്കറേട്ടന്‍ ബ്ലോക്ക്‌ ചെയ്തു എന്ന പരാതിയാണല്ലോ എല്ലാവര്ക്കും. അതിനാല്‍ ഇനി മുതല്‍ നിങ്ങള്‍ ഫ്രണ്ട് റിക്വസ്റ്റ് അയച്ച ഫ്രണ്ട് നിങ്ങളുടെ അപേക്ഷ സ്വീകരിക്കുന്നില്ലെങ്കില്‍ എളുപ്പത്തില്‍ ആ റിക്വസ്റ്റ് ക്യാന്‍സല്‍ ചെയ്യാം.
മൂന്നേ മൂന്ന്‍ സ്റ്റെപ്സ്.... ദാ കഴിഞ്ഞു...

ആര്‍കൊക്കെ ഫ്രണ്ട് റിക്വസ്റ്റ് അയച്ചിട്ടുണ്ട് എന്നറിയാന്‍ ഇതാ ഒരു എളുപ്പ വഴി. കണ്ടെത്തിയ ഉടന്റെ തന്നെ ക്യാന്‍സല്‍ റിക്വസ്റ്റ് ചെയ്യാനും കഴിയും.. വേണേല്‍ ഒന്ന് പരീക്ഷിച്ചു നോക്കൂ..


ആദ്യ ചുവട്
------------

വലത്ത് മാറി ചാടി ഉയര്‍ന്നു ഫ്രണ്ട് ഐക്കണില്‍ ചവിട്ടുക. എന്നിട്ട് See All എന്നതില്‍ വീണ്ടും ചവിട്ടി മാറി ഒഴിയുക.  (ചിത്രം 1)




രണ്ടാം ചുവട് 
--------------

ഇടത്ത് മാറി കടകം മറിഞ്ഞു ദേ ഒരു ചവിട്ടു നാഭിക്കിട്ടു തന്നെ... ചിത്രത്തില്‍ കാണുന്ന പോലെ 
Respond to Your Friend Request എന്നതിന് താഴെ ഉള്ള View Sent Requests എന്നതില്‍ ചവിട്ടിയാല്‍ എല്ലാത്തിന്റെയും എല്ലൂരാന്‍ കഴിയും. (ചിത്രം 2) 



ചുവട് മൂന്ന്‍
-------------

 View Sent Requests ല്‍ ചവിട്ടുമ്പോള്‍ ദാ ഇത് പോലെ ക്യാന്‍സല്‍ ചെയ്യാം. അതിനു ആദ്യമായി
വലത്ത് മാറി വലതു കാല്‍ ഉയര്‍ത്തി, ഇടത്തോട്ട് മാറി ചാടി ഉയര്‍ന്നു നകുലവടിവില്‍ വീഴുക.
എന്നിട്ട് ആകെ അല്‍ കുല്‍ത്താക്കുക.





ഇത്രേ ഉള്ളൂ.. ഇതില്‍ വലിയ റോക്കറ്റ് സയന്‍സ് ഒന്നുമില്ല.....


സസ്നേഹം
ജസി ഫ്രണ്ട്...




Tuesday, August 27, 2013

എളുപ്പത്തില്‍ ഫെയ്സ് ബുക്ക്‌ പാസ് വേര്‍ഡ്‌ ഹാക്ക് ചെയ്യാം .....

നമ്മുടെ ഫെയ്സ്ബുക്ക് അക്കൌണ്ട് അത്ര സുരക്ഷിതമല്ല എന്ന കാര്യം എല്ലാവരെയും ഓര്‍മിപ്പിക്കുന്നു. മൊബൈല്‍ ഫോണിലും കമ്പ്യൂട്ടറിലും ഒരേ പോലെ തന്നെയാണ് ഹാക്ക് ചെയ്യുന്നത്.

ദയവു ചെയ്ത്‌ നല്ലകാര്യത്തിനു വേണ്ടി മാത്രം ഈ സൗകര്യം ഉപയോഗപ്പെടുത്തുക. ആരെയും ദ്രോഹിക്കാനോ രഹസ്യങ്ങള്‍ ചോര്‍ത്താനോ ഇത് ഉപയോഗിക്കരുതെന്ന് വിനയ പുരസ്സരം അഭ്യര്‍ത്ഥിക്കുന്നു. ആദ്യമായി ഒരു അപേക്ഷ.. ഈ ബ്ലോഗില്‍ പറയുന്നത് പ്രകാരം. എന്‍റെ പാസ്_വേഡ് ചാക്കിട്ട് പിടിക്കരുത്. ഗുരു നിന്ദ്യ പൊറുക്കാന്‍ പറ്റൂല്ല..

നിങ്ങള്‍ ഒരു പക്ഷെ ഒരു സംശയാലുവായ ഒരു കാമുകന്‍ ആയിരിക്കാം, സംശയാലുവായ ഭര്‍ത്താവ് ആയിരിക്കാം, ഇനി അതല്ലെങ്കില്‍ നിങ്ങളെ സ്പോണ്സര്‍, അല്ലെങ്കില്‍ മേധാവി ഇനി അതുമല്ലെങ്കില്‍ നിങ്ങളുടെ പ്രൊഫൈല്‍ വ്യാജമായി ഉണ്ടാക്കിയ ഒരാളുടെ ശത്രു, അങ്ങനെ ഏതുമാവാം. മറ്റൊരാളുടെ ഫെയ്സ്ബുക്ക് എങ്ങനെ എളുപ്പത്തില്‍ തുറക്കാം എന്ന് പഠിപ്പിക്കുകയാണ് ഞാന്‍ ഇവിടെ ചെയ്യുന്നത്.

ഇതിനായി നിങ്ങള്‍ തുറക്കാന്‍ ആഗ്രഹിക്കുന്ന ആളുടെ മൊബൈല്‍ നമ്പര്‍ അറിഞ്ഞിരുന്നാല്‍ മതി. ഈ രഹസ്യം നമ്മള്‍ രണ്ടാള്‍ അല്ലാതെ മറ്റൊരാള്‍ അറിയരുത്. ഇനി അഥവാ അറിഞ്ഞാല്‍ ഞാന്‍ കൈ മലര്‍ത്തും. ഒരു ദിവസം മാത്രമേ ഈ ബ്ലോഗ്‌ നിലനില്‍ക്കുള്ളൂ.. അതിനകം തന്നെ ഈ ബ്ലോഗ്‌ ഹാക്ക് ചെയ്യപ്പെടാന്‍ ഉള്ള സാധ്യത ഉള്ളത് കൊണ്ട് ഉടന്‍ തന്നെ താഴെ കൊടുക്കുന്ന വിവരണങ്ങള്‍ ഡൌണ്‍ലോഡ് ചെയ്തു വെക്കുകയോ ഒരു കുറിപ്പ് ആയിട്ട് എവിടെയെങ്കിലും എഴുതിവേക്കുകയോ ചെയ്യാം.

എന്നാലിനി നമ്മള്‍ക്ക് തുടങ്ങാം.

ആദ്യമായി നിങ്ങളുടെ മൊബൈല്‍ ഫോണ്‍ എടുക്കുക.




അതിനു ശേഷം ഫെയ്സ് ബുക്ക്‌ അപ്ലികേഷന്‍ ഓപ്പണ്‍ ആക്കുക..




ഇ മെയില്‍ എന്നുള്ളിടത്ത് നിങ്ങള്‍ ആരുടെ ഫെയ്സ്ബുക്ക് ആണോ ഓപ്പണ്‍ ആക്കേണ്ടത് അയാളുടെ ഇമെയില്‍ ഐഡി ടൈപ്പ് ചെയ്യുക. ഐ ഡി റിയല്‍ തന്നെ ആവണം എന്ന് നിര്‍ബന്ധമാണ്‌.

അതിനു ശേഷം,വിന്‍ഡോ മിനിമൈസ് ചെയ്ത് കാള്‍ ബട്ടണ്‍ പ്രസ് ചെയ്യുക.
താഴെ ചിത്രം ശ്രദ്ധിക്കുക.




അതിനു ശേഷം ഫെയ്സ് ഐഡി ആരുടേതാണോ അയാളുടെ  ഫോണ്‍ നമ്പര്‍ ഡയല്‍ ചെയ്യുക. എന്നിട്ട് വളരെ സോഫ്റ്റ്‌ ആയും മാന്യമായും ചോദിക്കുക.

"പ്രിയപ്പെട്ടവനെ/പ്രിയപ്പെട്ടവളെ, നിങ്ങളുടെ ഫെയ്സ്ബുക്ക് പാസ് വേഡ് പറഞ്ഞു തരുമോ. എനിക്കൊന്നു തുറന്നു നോക്കാനാണ്."

ചിലപ്പോള്‍ അയാള്‍ തരും. അങ്ങനെ തന്നാല്‍ നിങ്ങള്‍ക്ക് ഈസി ആയിട്ട് മറ്റൊരാളുടെ അക്കൌണ്ട് തുറക്കാം.

-------------------------------------------------------------------------------------------------------

"എളുപ്പത്തില്‍ ഫെയ്സ് ബുക്ക്‌ പാസ് വേര്‍ഡ്‌ ഹാക്ക് ചെയ്യാം " എന്ന തലക്കെട്ട്‌ കണ്ടു അത്യാഗ്രഹം പിടിച്ച ഓരോരുത്തര്‍ വരും ഇവിടെ. പക്ഷെ ഇവിടെ വന്നു ചാക്കിലായത് ആരോടും പറയണ്ട. തല്‍കാലം നമ്മള്‍ രണ്ടാളും അറിഞ്ഞാല്‍ മതി.. :D