ഒരുപാട് പേരുടെ വിഷമങ്ങള്‍ക്ക് ഒരു പരിഹാരം കാണാന്‍ കഴിയും എന്ന പ്രതീക്ഷയോടു കൂടി ചാക്കര്‍ ടെക് നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു ഒരു അതി നൂതന പരിപാടി....
ലോകത്തിന്റെ മുക്കിലും മൂലയിലും ഇപ്പോള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കളാണ് അധികവും. ഒരു ഉറുമ്പിനെ കണ്ടാല്‍, അല്ലെങ്കില്‍ ഒരു ഫുഡ് കണ്ടാല്‍, അല്ലെങ്കില്‍ ഒരു കാര്‍, ബസ് അങ്ങനെ എന്തുമാവട്ടെ അപ്പോ തന്നെ ഫോട്ടോ എടുക്കും. ഇതൊക്കെ ഷെയര്‍ ചെയ്യാന്‍ അനവധി നിരവധി അപ്പ്ലിക്കേഷനുകള്‍ ഡൌണ്‍ലോഡ് ചെയ്തത് മൂലം ഫോണില്‍ ചാര്‍ജ് കുറവായിരിക്കും.
വൈബര്‍ , വാട്സ് ആപ്, വി ചാറ്റ്, ഫെയ്സ്ബുക്ക്, ട്വിട്ടര്‍, ഇന്‍സ്റ്റാ ഗ്രാം, സ്നാപ് ചാറ്റ് എന്നിവയാണ് കൂടുതലും ഉപയോഗിച്ച് വരുന്ന ആപ്സ്. അത് കൊണ്ട് തന്നെ ഫോണില്‍ ചാര്‍ജ് കുറവായിരിക്കും. അത്യാവശ്യമായി വല്ലവര്‍ക്കും വിളിക്കേണ്ടി വരുമ്പോഴാണ് ചാര്‍ജില്ല എന്ന് മനസ്സിലാവുക.
ഇത്തരം സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ക്ക് വളരെ എളുപ്പത്തില്‍ ഫോണ്‍ ചാര്‍ജ് ചെയ്യാം. അല്ലെങ്കില്‍ ഫോണില്‍ ആവശ്യത്തിനു ചാര്‍ജ് എപ്പോഴും എങ്ങനെ സൂക്ഷിക്കാം എന്നതിനെ കുറിച്ചാണ് ഞാന്‍ ഇവിടെ പറയുന്നത്.
ഇതിനാവശ്യം ഒരു ചെറിയ നാണയം മാത്രം. അല്ലെങ്കില്‍ നല്ല നഖം ഉണ്ടെങ്കില്‍ അതും മതി. നിങ്ങളുടെ മൊബൈല്‍ പ്രീ പെയ്ഡ് ആണെങ്കില്‍ ഒരു റീചാര്‍ജ് കൂപ്പണ്‍ വാങ്ങിയതിനു ശേഷം, നഖം കൊണ്ടോ നാണയം കൊണ്ടോ ഉരച്ചു രഹസ്യ കോഡ് എടുത്തിട്ട് റീചാര്‍ജ് ചെയ്യാം.
മറ്റൊരു ബുദ്ധിപരമായ നീക്കം എന്താണെന്ന് വെച്ചാല്‍ നിങ്ങളുടെ സിം പോസ്റ്റ് പെയ്ഡ് കണക്ഷന് ആക്കി മാറ്റിയും നിങ്ങള്‍ക്ക് ചാര്‍ജ് സംരക്ഷിക്കാം.
-----------------------------------------------------------------------------------------------------
പ്രത്യേകം ശ്രദ്ധിക്കുക. സ്മാര്‍ട്ട് ഫോണിലെ ബാറ്ററി ബാക്ക് അപ് ആപ് ഡിലീറ്റ് ചെയ്താല്‍ ബാറ്ററി കൂടുതല്‍ സമയം ലഭിക്കുന്നതിനു സഹായകരമാവും. ആ ആപ് കൂടി ഓടിക്കാന്‍ ഫോണിനു ഊര്‍ജം എടുക്കേതില്ലല്ലോ....




ഡാ ജാസീ പുല്ലേ...,
ReplyDeleteനീ കുറെ നാല് മുന്നേ ഇതുപോലെ ഫേസ്ബുക്ക് ഹാക്ക് ചെയ്യാന്നും പറഞ്ഞു വന്നു., അത് ഞാന്‍ സഹിച്ചു...
ഇപ്പൊ ഇതും സഹിക്കുന്നു.. :/
മേലാല്‍ ഇതുപോലെ തരികിട പരിപാടീമായിട്ടു വന്നാല്‍
കാലു ഞാന്‍ തല്ലി ഒടിക്കും.., പറഞ്ഞേക്കാം...
ഒന്ന് കൊല്ലാമോ പ്ലീസ്, മരിക്കണം അതിനാ
ReplyDeleteകലക്കൻ ഐഡിയയാണല്ലോ. ആർക്കും പരീക്ഷിച്ചു നോക്കാവുന്ന വിധം ലളിതവും. ഇത്രയും മഹത്തായ ഒരു കണ്ടുപിടിത്തം പങ്കുവെച്ചതിന് അഭിനന്ദനങ്ങൾ
ReplyDeleteമനുഷ്യന്മാരെ ഇങ്ങനെ കൊല്ലരുത്.... പ്ലീസ് :P
ReplyDeleteകള്ള ഹമുക്കേ .... നീ വലിയവനാടാ .....:D
ReplyDeleteആളെ ഫൂള്‍ ആക്കാന്‍ നടക്കാല്ലേ ഹമുക്കെ :)
ReplyDeleteകൊള്ളാം
ReplyDelete